പാറശ്ശാല: കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കന്യാകുമാരി ജില്ലാ അതിർത്തിയിൽ തമിഴ്നാട് ആരോഗ്യവകുപ്പ് ജീവനക്കാർ പരിശോധന, തുടങ്ങി. കേരളത്തിൽനിന്ന് കന്യാകുമാരി ജില്ലയിലേക്ക് കടക്കുന്ന എല്ലാ വാഹനങ്ങളും തടഞ്ഞ് യാത്രക്കാരെ പരിശോധിക്കുന്നുണ്ട്.
കളിയിക്കാവിള, കാക്കവിള ചെക്പോസ്റ്റുകളിലാണ് ബുധനാഴ്ചമുതൽ പരിശോധന തുടങ്ങിയത്. പരിശോധനയിൽ പനി ഉള്ളതായി തിരിച്ചറിഞ്ഞാൽ കന്യാകുമാരി ജില്ലയിലേക്കു കടത്തിവിടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.മൂന്ന് ഷിഫ്റ്റുകളായി 24 മണിക്കൂറും പരിശോധന ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.