തിരുവനന്തപുരം : മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
സംഘടിപ്പിച്ച
സ്പെഷ്യൽ കൺവെൻഷനിൽ വച്ച്
37 വർഷം സി പി ഐയുടെ സജീവ അംഗവും ,
കേരള ഫയർ ആൻഡ് റെസ്ക്യൂ, ഡ്രൈവേഴ്സ് ആന്റ് മെക്കാനിക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന നെടുമങ്ങാട് എം നസീർ
മുൻമന്ത്രിയും, എംഎൽഎയും ആയ മഞ്ഞളാം കുഴി അലിയിൽ നിന്നും ഇന്ത്യൻ യൂണിയൻ
മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചു.
ജില്ലാ പ്രസിഡന്റ്
ബീമാപള്ളി
റഷീദ്
അധ്യക്ഷത വഹിച്ചു. എസ് ടി യു സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ്: റഹ്മത്തുള്ള, ജില്ലാ ജനറൽ സെക്രട്ടറി
നിസാർ മുഹമ്മദ് സുൽഫി,
സംസ്ഥാന പ്രവർത്തക സമിതി
അംഗം അഡ്വക്കേറ്റ്: കണിയാപുരം ഹലീം, എസ് എൻ പുരം നിസാർ, കന്യാകുളങ്ങര ഷാജഹാൻ, ഷഹീർ ജി അഹമ്മദ്, എസ് എഫ് എസ് എ തങ്ങൾ, എസ് എ വാഹിദ്, ഇടവം ഖാലീദ്, കുന്നുംപുറം അഷ്റഫ്, പുലിപ്പാറ യൂസഫ്,
ഹാരിസ് കരമന, ഫൈസ് പൂവച്ചൽ, നെല്ലനാട് ഷാജഹാൻ
തുടങ്ങിയവർ സന്നിഹിതരായിരുന്നു..