മാക്ടക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ അമ്പിളി.WCCയെ അനുകൂലിച്ച് ചിത്രം വരച്ചതിന് മർദ്ദനം ഏറ്റെന്നും സംവിധായകൻ അമ്പിളി 24നോട് പറഞ്ഞു. ട്വന്റിഫോർ പ്രൈം ടൈം ബ്രേക്കിങ്ങിലാണ് വെളിപ്പെടുത്തൽ.താൻ വരച്ച ചിത്രം അടിച്ചുതകർത്തു. മർദനത്തിന് പിന്നിൽ ഭാഗ്യലക്ഷ്‌മിയും ശ്രീമൂലനഗരം മോഹനനുമെന്ന് അമ്പിളി ആരോപിച്ചു. മർദനം സംവിധായകൻ ജി എസ് വിജയന്റെ നേതൃത്വത്തിൽ ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഈ മാസം 7 നാണ് സംഭവം ഉണ്ടായത്.
മാക്ടയുടെ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ഒരു ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. അത് വരച്ച സമയത്ത് WCC എന്ന ടൈറ്റിലോടെ സമകാലിക വിഷയങ്ങൾ ഉൾപ്പെടുത്തിയിരുന്നു ചിത്രം വരച്ചത്. ആ സമയത്ത് ഭാഗ്യലക്ഷ്മിയുടെ നിർദേശപ്രകാരം തന്നെ മർദിച്ചുവെന്നാണ് അമ്പിളി പറയുന്നത്. കൂടാതെ ചിത്രം അടിച്ചു തകർക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിക്കുന്നു. കൂടാതെ സംവിധയകാൻ അമ്പിളി സംഭവത്തിന്റെ വിശദാംശങ്ങൾ തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു