ഫിസിയോതെറാപ്പി ദിനാഘോഷത്തോടനുബന്ധിച്ച് ഇന്നലെ കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ് കോ ഓഡിനേഷൻ നടത്തിയ സംസ്ഥാനതല ദിനാഘോഷം ശ്രീ മാത്യു ടി തോമസ് MLA ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോക്ടർ പി എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. നഗരസഭാഗം ബിന്ദു റെജി തോമസ്, കെ എപിസി സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ ആർ ലെനിൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോക്ടർ ദീപു എസ് ചന്ദ്രൻ, ഡോക്ടർ ശരത്, ഡോക്ടർ ഗോപകുമാർ പണിക്കർ, ഡോക്ടർ റോണിയോ ബാബു, ഡോക്ടർ റിജോ ഫിലിപ്പ് മാത്യു എന്നിവർ പ്രസംഗിച്ചു. വയനാടിന് ഒരു കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അസോസിയേഷന്റെ പേരിൽ ഒരു ലക്ഷം രൂപയുടെ ചെക്ക് എംഎൽഎയ്ക്ക് കൈമാറി. തിരുവനന്തപുരം ജില്ലയിൽ ലോക ഫിസിയോതെറാപ്പി ദിനാഘോഷത്തിന്റെ ഭാഗമായി നടുവേദനയും തൊഴിലാളിയും പിന്നെ ഫിസിയോതെറാപ്പിയും എന്ന അടിക്കുറിപ്പിൽ ഈ ആഴ്ചയിൽ 10 11 12 തീയതികളിൽ സർവ്വേ ഓഫീസ് വടുതക്കാട് ടാക്സ് ടവർ കരമന ഹോമിയോ മെഡിക്കൽ കോളേജ് ഐരാണിമുട്ടം എന്നിവിടങ്ങളിൽ മെഡിക്കൽ ക്യാമ്പും അവയർനസ് ക്ലാസും ഉണ്ടാകുമെന്നും അതിനുശേഷം പല ഫിസിയോതെറാപ്പി ക്ലിനിക്കുകളിലും ഇത് ആവർത്തിക്കുമെന്നും ജില്ലാ പ്രസിഡണ്ട് ശ്രീ വിനോദ് കണ്ടല ജില്ലാ സെക്രട്ടറി ശ്രീ പ്രബിൻ പി നായർ എന്നിവർ അറിയിച്ചു