ആധുനിക ജീവിതസഹചര്യങ്ങളിൽ കഴുത്ത്-നടു വേദനകൾ ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ ആരും ഇല്ല. കെട്ടിട നിർമ്മാണ തൊഴിലാളികൾ, മരപണിക്കാർ, ചുമട്ട് തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, ഐ.റ്റി, ഇൻജിനിയറിംഗ്, ആരോഗ്യം, വിദ്യാഭ്യാസ, ബാങ്കിംഗ്, പോലീസ്-ജീവൻ രക്ഷസേന-സൈന്യം, നീതിന്യായ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാതരം പ്രൊഫഷണലുകൾ, വ്യാപാര സ്ഥാപനങ്ങളിലെ അസംഘടിത തൊഴിലാളികൾ, ഫാക്ടറി തൊഴിലാളികൾ, കലാകായിക താരങ്ങൾ, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, രാഷ്ട്രീയക്കാർ, സംസ്ക്കാരിക നായകർ, ഹൗസ് കീപ്പിംഗ് ജീവനക്കാർ, ഹൈജീൻ വർക്കേസ്, പീയുൺ മുതൽ ഐ.എ.എസ് വരേയുളള എല്ലാതരം സർക്കാർ ജീവനക്കാർ, മാന്വൂൽ ലേബർ മുതൽ സി.ഇ.ഒ വരേയുളള സ്വകാര്യ കമ്പനി ജീവനക്കാർ, ഗിഗ് തൊഴിലാളികൾ, അട്ടോ-ടാക്സി-ട്രക്ക് ഡ്രൈവർമാർ, ബഹിരാകാശ സഞ്ചാരികൾ, തുടങ്ങി സമൂഹത്തിലെ എല്ലാവർക്കും “മാനവരാശിയുടെ രോഗങ്ങൾ” എന്നറിയപ്പെടുന്ന കൈ, കാൽ, മുട്ട് കഴുത്ത്-നടു വേദനകൾ അനുഭവപ്പെടാം. സാംക്രമിക രോഗങ്ങൾ, ഷുഗർ, രക്താതിസമ്മർദ്ദം, സ്ട്രോക്ക്, ഹാർട്ട് ആറ്റാക്ക് തുടങ്ങിയ ജീവിത ശൈലി രോഗങ്ങളിൽ നിന്നും കാരണങ്ങളാലും, ചികിത്സാ രീതികളാലും വ്യത്യസ്തമാണ് മാനവരാശിയുടെ രോഗങ്ങൾ. അതിലേക്ക് പിന്നീട് വരാം.
നാൽകാലികളായ സസ്തനികൾ ഇരുകാലികളാകാൻ നടത്തിയ ശ്രമങ്ങളിൽ പൂർണമായും വിജയിച്ച ഏക ജീവി മനുഷ്യരാണ്. ഈ ഉദ്ധ്യമത്തിൽ കരടിയും ലെമുറും, മരപ്പട്ടിയും പരാജയപ്പെട്ടു. എന്നാൽ കൈകളുടെയും കാലുകടെയയും ഉപയോഗങ്ങൾ തമ്മിൽ വ്യത്യസ്തമുളളത് വാനരനും, മനുഷ്യനും മാത്രമാണ്. അതിനാലാണ് ഈ ജീവിവർഗ്ഗങ്ങൾ ഒരു പൊതുപൂർവികരിൽ നിന്നും ലക്ഷോപലക്ഷം സംവത്സരങ്ങൾ കൊണ്ട് പരിണമിച്ച് രണ്ട് ഭിന്ന ജീവി വർഗ്ഗങ്ങളായത് എന്ന് ഡാർവിൻ സിന്താന്തിക്കുന്നത്.
രോമാവൃതമായ ശരീരവും, കൂർത്ത കാതുകളും, നീണ്ട താടിയുമുളള ഒരു ജീവിവർഗ്ഗം മരത്തിൽ നിന്ന് മരത്തിലെക്ക് സഞ്ചരിച്ച് മരത്തിൽ തന്നെ താമസിച്ച് മരത്തിലെ പഴങ്ങൾ മാത്രം ഭക്ഷിച്ചവരിൽ ഒരുക്കുട്ടർ താഴെ ഇറങ്ങി നിവർന്ന് നിന്ന് സമതലങ്ങളിലുടെ നടക്കാൻ തുടങ്ങിയപ്പൊഴാണ് കൈകൾ സ്വതന്ത്രമായത്. സ്വതന്ത്രമായ കൈകൾകൊണ്ട് ചെറുകിളികളെയും, ചെറുമത്സ്യങ്ങളെയും ഭക്ഷിക്കാൻ തുടങ്ങി. കൈകളുടെ ഉപയോഗവും, ഭക്ഷ്യ സംസ്കാരത്തിൽ വന്ന മാറ്റവും ശരീര ഘടനയിൽ പലവിധ മാറ്റങ്ങൾക്ക് കാരണമായി. അതിൽ പ്രധാനപ്പെട്ടത് മസ്തിഷ്കത്തിന്റെ വികാസമാണ്. കാഴ്ച ശക്തി മാത്രം കൂടിയ പരുന്ത്, ഘ്രാണ ശക്തി മാത്രം കൂടിയ നായ എന്നതിന് പകരം ഒരുപോലെ വികാസം പ്രാപിച്ച പഞ്ചെന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിന്റെ ഉടമയായി മനുഷ്യൻ. അങ്ങനെ ആദ്യം അധ്വാനവും, പിന്നീട് അധ്വാനത്തൊടോപ്പം ഭാഷയും വികസിച്ചു.
തീ മാത്രം മൂലധനമായിമകൈവശമുണ്ടായിരുന്ന പ്രാകൃത മനുഷ്യൻ പതിനായിരം വർഷങ്ങൾക്ക് മുമ്പ് കാർഷിക വിദ്യയിൽ എർടപ്പെട്ടതിന് ശേഷമാണ് മാനവരാശിയുടെ പിറവി. ഒപ്പം മരപണിക്കാർ, കൽപണിക്കാർ തുടങ്ങിയ തൊഴിലാളികളും. ആധുനിക സമൂഹത്തിലും തൊഴിൽ വിഭജനങ്ങളിലുടെ പുത്തൻ തൊഴിലാളികൾ പിറന്നു. അങ്ങനെ മാനവരാശിയിൽ പിറവിയേടുത്ത എല്ലാ തൊഴിലാളികൾക്കും അനുഭവപ്പടാവുന്ന പ്രശ്നങ്ങളാണ് വേദനയോ വൈകല്യമോ അഥവാ രണ്ടും കുടിയതോയായ അസ്ഥിപേശിസംബന്ധമായ പ്രശ്നങ്ങൾ. അതിനാലാണ് ഇത്തരം പ്രശ്നങ്ങൾ മനവരാശിയുടെ രോഗങ്ങൾ എന്ന പട്ടികയിൽ ഉൾപ്പെടുത്തണം എന്ന് ഫിസിയോതെറാപ്പിസ്റ്റുകൾ അവശ്യപ്പെടുന്നത്.
WCPT എന്ന ഫിസിയോതെറാപ്പിസ്റ്റുകളുടെ അന്താരാഷ്ട്ര സംഘടന ഈ വർഷത്തെ ലോക ഫിസിയോതെറാപ്പി ദിനത്തിൽ അവതരിപ്പിക്കുന്ന പ്രമേയം നടവേദനയാണ്. ഒരാളുടെ ജീവിത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ അനുഭവപ്പെടുന്ന നടുവേദനയെ അവഗണിക്കുകയും, അതിന് വേണ്ട പരിചരണം നൽകാതെ ജീവിതപാച്ചിലിനിടയിൽ എപ്പോഴോ വേദന അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഈ പ്രക്രിയ നരവധി തവണ ഒരാളുടെ ജീവിതത്തിൽ അവർത്തിക്കുന്നു. ഒടുവിൽ തീവ്രവേദനയോ, വൈകല്യമോ, രണ്ടും കൂടീയ അവസ്ഥയയിലോ തൊഴിലാളി രോഗിയായി തളയ്ക്കപ്പെടുന്നു. തൊഴിലാളി അഥവാ രോഗി നിരന്തരം വേദനമൂലം നിരവധി തവണ അവധി എടുക്കുകയോ, ഒടുവിൽ ഉത്പാദനം പ്രക്രിയയിൽ നിന്ന് പുറത്താകുകയോ ചെയ്യുന്നത് വഴി സമ്പദ്ഘടനയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ചില കണക്കുകൾ പരിശോധിക്കാം.
ആഗോള തലത്തിൽ വൈകല്യങ്ങളിലെക്ക് നയിക്കന്ന പ്രധാന കാരണം നടുവേദനയാണ്. 2020ലെ കണക്കുകൾ പ്രകാരം പ്രതിവർഷം 619 ദഷലക്ഷം പേർക്ക് നടുവേദന റിപ്പോർട്ട് ചെയ്യുന്നു. അതായത് 13ൽ ഒരാൾക്ക് എന്ന കണക്കിൽ. ഇത് 1990നെക്കാൾ 60% കുടുതലാണ്. കുറഞ്ഞ-ഇടത്തര വരുമാനമുളള രാജ്യങ്ങളിൽ നടുവേദന രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ലാൻസെറ്റ് പഠനങ്ങൾ സുചിപ്പിക്കുന്നു. ഇതിന് മൂന്ന് കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഒന്ന്- വാർദ്ധ്യക ജനസംഖ്യയുടെ വർദ്ധന, രണ്ട്- ശാരീരിക അധ്വാനത്തിന്റെ സങ്കിർണത
മൂന്ന്- ചിലവേറിയ മെഡിക്കൽ സർജറി ചികത്സ. 2050ടെ 843ദശലക്ഷമായി ഉയരുമെന്ന് വിധഗ്ദർ ചൂണ്ടി കാട്ടുന്നു.
ഒരു തൊഴിലാളിക്ക് പ്രതിവവർഷം നൂറ് പ്രവർത്തിദിനം നഷ്ടപ്പെടുന്നത് വഴി രാജ്യത്തിന്റെ വാർഷിക ഉത്പാദനത്തിൽ എൺപത് ശതമാനം നഷ്ടം സംഭവിക്കുന്നുതായി 2012-16ൽ ബ്രസിലിൽ നടന്ന പഠനം കണക്കാക്കുന്നു. (2.2 ബില്ലൺ യു.എസ് ഡോളറാണ് വാർഷിക വരുമാനം.)
ആസ്ട്രേലിയ, യു.കെ, യു.എസ് എന്നി രാജ്യങ്ങളിൽ ഫിസിയോതെറാപ്പിസ്റ്റുകൾ നൽകുന്ന cognitive functional therapy ഉൾപ്പെടെയുളള ഫലപ്രദമായ ഫിസിയോതെറാപ്പി ചികിത്സ തൊഴിലാളിയ്ക്കും, രാജ്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്നു. ആസ്ട്രേലിയയിൽ പ്രതിവർഷം 5000 ഡോളറാണങ്കിൽ, യു.എസിൽ 4160 ഡോളറാണ് പ്രതിവർഷം തൊഴിലാളി ലാഭിക്കുന്നത്.
2017ൽ ലോകാരോഗ്യ സംഘടന റിൽാബിലിറ്റെഷൻ 2030 എന്ന പദ്ധതി ആരംഭിച്ചു. അതിൽ നടുവേദനയ്ക്ക് steroids, opioids തുടങ്ങിയ മരുന്നുകളുടെ ഉപയോഗം കുറച്ച് മരുന്നരഹിത ചികിത്സകൾ വ്യാപകമാക്കണമെന്ന് നിർദ്ദേശിക്കുന്നു. റിപ്പോർട്ട് ചെയ്യുന്ന 90% നടുവേദനയ്ക്കും കൃത്യമായ കാരണങ്ങൾ വിശദികരിക്കാൻ കഴിയുന്നില്ല. അതിനാൽ ചിലവ് കുറഞ്ഞ ചികിത്സയായ ഫിസിയോതെറാപ്പി സർവാർത്തികമാകണം. കാരണങ്ങൾ വിശദീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും ശാരീരികം — പൊക്കം, തൂക്കം, നെഞ്ച്, ഇടുപ്പളവ് മാനസികം, സാമൂഹികം എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ ഉണ്ട്. ഇവ ഓരോന്നും, അവ തമ്മിലുമുള്ള പൊരുത്തകെടുളുമാണ് നടുവേദനയ്ക്ക് കാരണം.
33 കശേരുക്കൾ ഒന്നിന് മുകളിൽ ഒന്നായി നേർരേഖയല്ലേതെ ഭുമിക്ക് ലംബമായി സ്ഥിതി ചെയ്യുന്ന നട്ടലിലെക്ക് ഇരുകൈകാലുകളും, ഒരു തലയും ഘടിപ്പിച്ചിരിക്കുന്നു. അതിൽ നടക്കുമ്പോൾ ഇരുകാൽപാദങ്ങളും, അധ്വാനിക്കുമ്പോൾ ഇരുകൈപത്തികളും മാത്രമാണ് ബാഹ്യസമ്പർക്കത്തിൽ എർപ്പെടുന്നത്. ആന്തരികമായി പേശികളുടെ ബലത്താൽ മനുഷ്യ ശരീരം ചലിച്ച് തുടങ്ങുന്നു. അങ്ങനെ ചലിക്കുന്ന മനുഷ്യ ശരീരത്തിൽ ഗുരത്വകർഷണ ബലം പ്രവർത്തിക്കുമ്പോൾ, ഇവ തമ്മിലുളള അസന്തുലിതാവസ്ഥ നടുവേദനക്ക് കാരണമാകുന്നത് എന്ന് താത്വികമായി പറയാം. ലളിതമായി പറഞ്ഞാൽ അവശ്യമായ വിശ്രമമോ, ശരിയായ സ്വയം പരിചരണമോ ലഭിക്കാതെ നിരന്തരമായ ശരിയായതോ തെറ്റായ രീതിയിലോയുളളതോ ആയ അധ്വാനമാണ് നടുവേദനയ്ക്ക് കാരണം. ഇതിന്റെ ഫലമായി വേദനയോ വൈകല്യമോ രണ്ടും കൂടിയ അവസ്ഥ സംജാതമാകുന്നു. ഇതിന്റെ തീവ്രത ഓരോർത്തർക്കും സഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ഥമായിരിക്കും. അയതിനാൽ തന്നെ ചികിത്സയും വ്യത്യസ്തമാണ്.
ചികിത്സയുടെ അടിസ്ഥാനത്തിൽ നടുവേദനയെ തരംതിരിക്കുന്ന പഠനങ്ങൾ 1995 മുതൽ നടന്നു വരുന്നു. 2007ലും, 2015ലും പുതിയ പഠനങ്ങൾ നടന്നു. മെഡിക്കൽ, ഫിസിയോതെറാപ്പി, സ്വയം പരിചരണം എന്നിങ്ങനെ ചികിത്സയുടെ അടിസ്ഥാനത്തിൽ നടുവേദനയയെ മൂന്നായി തിരിക്കുന്നു. മെഡിക്കൽ ചികിത്സ സർജറി മാത്രമാണ്. വേദനയും, വൈകല്യവും കുറയ്ക്കുന്നതിന് വേണ്ടി ഫിസിയോതെറാപ്പിയിലെ ഇലക്ട്രോതെറാപ്പി, മാന്വൽ തെറാപ്പി ചികിത്സകളും, വീണ്ടും വരാതീരിക്കാനും, ആരോഗ്യത്തോടു കൂടിയ ഗുണകരമായ ജീവിതം(QOL) ഉറപ്പുവരുത്താൻ ചലനശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിയധിഷ്ഠിത വ്യായാമ മുറകളും മികച്ചതാണ്. വികസിത രാജ്യങ്ങളിൽ cognitive functional therapyയും ലഭ്യമാണ്. ഈ സേവനങ്ങൾ സമൂഹത്തിൽ പാർശവ്തക്കരിക്പ്പെട്ട ജനങ്ങൾക്ക് ക്വാളിഫൈഡ് ഫിസിയോതെറാപ്പിസ്റ്റുകളീൽ നിന്നും ലഭ്യമാക്കാൻ ഭരണകൂടം ശ്രദ്ധിക്കണം. കാരണം ഈ മേഖലയിൽ നിരവധി വ്യജന്മാരും ആരോഗ്യ മേഖലയിലെ മറ്റ് പ്രഫഷണലുകളും ഇടപ്പെടുന്നത് പൊതുജനാരോഗ്യത്തെ ദോശകരമായി ബാധിക്കും.
അവശ്യമായ വിശ്രമവും, ശരിയായ സ്വയം പരിചരണവും
രോഗവും ചികിത്സയും കുറിച്ച് നമ്മുക്കുളള പൊതുബോധം മറ്റ് സമൂഹത്തിൽ നിന്നും മികച്ചതാണെങ്കിലും എത്രത്തോളം ശാസ്ത്രിയമാണ് എന്ന് അശങ്കയുണ്ട്. അയതിനാൽ സെട്രച്ചിങ്ങ് ഉൾപ്പെടെ വ്യയാമത്തിന്റെ പ്രധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ സാക്ഷരതരാക്കേണ്ടതുണ്ട്. ദന്തങ്ങൾക്ക് എങ്ങനെയാണോ പല്ല് തെക്കുന്നത് പ്രധാന്യമർഹിക്കുന്നത് അങ്ങനെതന്നെയാണ് പേശികൾക്ക് സെട്രച്ചിങ്ങ് ഉൾപ്പെടെയുള്ള വ്യായാമവും. എങ്ങനെയാണ് അവശ്യമായ വിശ്രമവും, ശരിയായ പരിചരണവും ഒരു വ്യക്തി ചെയ്യണമെന്ന് വിശദികരിക്കാൻ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വയക്കാം.
- വേദന അനുഭവപ്പടുമ്പോൾ ആദ്യം ശ്വസന രീതിയിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ശ്വാസകോശ ഊതിവീർപ്പിച്ച ബലൂൺ പോലെയാണ്. അതിന്റെ വായിൽ കെട്ടിയ ചരടാണ് പേശികൾ. പേശികൾ മുകളിലോട്ട് സഞ്ചരിച്ച് ശരീരത്തിന്റെ പിന്നിലുടെ കാൽ പാദങ്ങളിൽ അവസാനിക്കുന്നു. അങ്ങനെ ഊതിവീർപ്പിച്ച ബലൂൺ തലകീഴായി വാരിയല്ലുകൾക്കുളളിൽ ആടിയുലയണം. എന്നാൽ നാക്കിന്റെ അഗ്രം മേൽപല്ലിന്റെ പിൻവശത്ത് തൊട്ട്കൊണ്ട് ശ്വാസം പുറത്തെക്ക് വിടുമ്പോൾ ബലൂൺ മുറുകി നെഞ്ച് ഇരമ്പ്കൂടായി മാറുന്നു. ഇത് എല്ലാ പേശികളടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നത് വഴി വൈകല്യങ്ങൾ രൂപപ്പെടുന്നു. അയതിനാൽ ശരിയായ ശ്വസനരീതി ശീലിക്കുന്നത് വേദനയും വൈകല്യങ്ങളും അകറ്റി നിർത്താൻ സഹായിക്കും.
- കിടക്കുക, ഇരിക്കുക, നിൽക്കുക എന്നിവ ശരിയായ രീതിയിൽ ശീലക്കണം. കമന്ന് കിടക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്. മാറിമാറി നിവർന്നും ചരിഞ്ഞും കിടക്കാം. ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ നിൽക്കുമ്പോൾ ശരിയായ രീതിയിലും, ഇടയക്ക് ചെറിയ നടത്തവും ആകാം. ഇവ ശരിയായ രീതിയിൽ ചെയ്യുന്നതിന് ഫിസിയോതെറാപ്പിസ്റ്റിൽ നിന്നും പരിശീലനം നേടണം
- കട്ടിലിൽ നിന്ന് കൈ കുത്തിയും, കസരേയിൽ നിന്ന് പാദങ്ങളിലെക്ക് ബലം നൽകിയും എഴുന്നേൽക്കുന്നത് നടുവേദന അനുഭവപ്പെടിതിരിക്കാൻ സഹായിക്കും. നടക്കാൻ കാൽ തറയിൽ ചവിട്ടുമ്പോൾ ഉപ്പുറ്റി ഉന്നുന്നതും, കാൽ എടുക്കമ്പോൾ മുൻപാദം അമർത്തുനതും ഉറപ്പ് വരുത്തണം. ഇതിന് ചെറിയ ചുവടുകൾ വച്ച് നഗ്നപാദമായി ദിവസവും അരമണിക്കൂർ നടക്കുന്നത് നല്ലതാണ്.
- മനുഷ്യ ശരിരത്തിലെ അടിസ്ഥാന ചലനങ്ങളെല്ലാം ജോഡികളയാണ് ചെയ്യാൻ കഴിയുന്നത്. ഇതിന് പേശികൾ സഹായിക്കുന്നു. ഈ പേശികളെ ബലം കുട്ടാനും, അയ്ക്കാനും വ്യായാമ മുറകൾ ഉണ്ട്. (Strengthening and Stretching execercise) ചലനങ്ങൾ ജോഡികളായി ചെയ്യുമ്പോൾ ഇടവേളയിൽ വായ് അടച്ച് നാക്ക് താഴ്ത്തിപിടിച്ച് മൂക്കിലുടെ ശ്വാസം പുറത്തെക്ക് വിട്ടാൽ വ്യായാമം ഫലപ്രദമായിരിക്കും.
- അധ്വാനിക്കുമ്പോൾ കൈപത്തി പണിയായുധത്തിൽ മുറുകെ പിടിച്ചാൽ ലക്ഷണമൊത്ത കൈപത്തിയും, കൈപത്തി കൈയുമായി ഗുണപരമായ ബന്ധം സുക്ഷിച്ചാൽ കാര്യക്ഷമതയുളള കൈപത്തിയെന്നും പറയാം. നിൽക്കുമ്പോൾ ശരീരത്തിന്റെ ഭാരം പാദത്തിന്റെ മൂന്ന് പോയിന്റിലുടെ കടത്തിവിടാൻ കഴിയണം. ഈ പോയിന്റുകൾ ചേർന്ന് രുപപ്പെടുന്ന ത്രികോണം ഒരു പ്രതലത്തിലാണെങ്കിൽ ലക്ഷണമോത്ത പാദങ്ങൾ എന്ന് പറയാം. നടക്കുമ്പോൾ ശരീരഭാരം പാദത്തിന്റെ പിന്നിലെ നിന്നും മുന്നിലെ പോയിന്റിലെക്ക് കടത്തിവിടാൻ കഴിഞ്ഞാൽ കാര്യക്ഷമതയുളള പാദങ്ങളെന്ന് പറയാം.
അങ്ങനെ ലക്ഷണമോത്ത കാര്യക്ഷമതയുളള കൈപത്തിയും പാദങ്ങളും നടുവേദനയെ പ്രതിരോധിക്കാൻ സഹായിക്കും.
സമുഹത്തിനും നടുവേദയെ പ്രതിരോധിക്കാൻ ചിലത് ചെയ്യാനുണ്ട്. ചില നിർദ്ദേശങ്ങൾ.
- വർഷങ്ങൾക്ക് മുമ്പ് സ്കൂൾ കുട്ടികളുടെ പുസ്ത്ക സഞ്ചിയുടെ ഭാരം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നു എന്ന് ചുണ്ടികാണിച്ചപ്പോൾ വിദ്യാഭ്യാസ വകുപ്പ് പുസ്തകങ്ങളെ മൂന്ന് ഭാഗങ്ങളാക്കി. എന്നാൽ അന്ന് സ്ക്കൂൾ കുട്ടികൾ ഉപയോഗിച്ചിരുന്ന ഡക്ക് ബാഗുകൾ ഇന്ന് ബാക്ക് ബാഗുകളായി പരിണമിച്ചു. പുസ്കങ്ങൾ ബാഗിനുളളിൽ കൊംപാക്ടായി പായ്ക്ക് ചെയ്യാത്തിനാലൂം, അശാസ്ത്രീയമായ ഉപയോഗവും നടുവേദനപോലുളള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. എൽ.പി തലത്തിലെ കുട്ടികളുടെ മുഴുവൻ പുസ്തകങ്ങളും ക്ലാസ് മുറിയിൽ സൂക്ഷിക്കുകയും, ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ കൊടുത്തുവിടുന്ന സംവിധാനം പഠനത്തിലെ stress കുറയ്ക്കാൻ സഹായിക്കും. കുട്ടികൾക്ക് കുടുതൽ കായിക പരീശിലനത്തിന് അവസരം ലഭിക്കും.
- ഭംഗിയുളള കൈഅക്ഷരത്തിന് പകർത്തെഴുതാൻ വിദ്യാർത്ഥികളെ നിർബന്ധിക്കരുത് എന്ന് സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. ലക്ഷണമോത്ത കാര്യക്ഷമമായ കൈപത്തി വികസിച്ചതിന് ശേഷം കഴിയുമെങ്കിൽ മഷിപേന ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഭംഗിയുള്ള കൈഅക്ഷരത്തിന് വിദ്യാർത്ഥികൾക്ക് ശാസ്ത്രിയമായ പരീശിലനം നൽകണം.
- ശരിയായ ശ്വസന രീതി ശീലിക്കുന്നതിന് ശാസ്രത്രിയമായ നീന്തൽ പരിശീലനം സഹായകരമാകും. അതിനാൽ എല്ലാ കുട്ടികളും നിർബന്ധമായി നീന്തൽ പഠിച്ചിരിക്കണം. Skatingയും, skippingയും, cycling എന്നിവ ശരീരത്തിന്റെ നാഡി സംവിധാനവും അസ്ഥിപേശി സംവിധാനവും പരസ്പരം സുസജ്ജമായി പ്രവർത്തിക്കാൻ സഹായിക്കും. ഈ സംവിധാനങ്ങളുടെ വികാസം പൂർണമാകുന്നത് വ്യത്യസ്ത ദശകങ്ങളിലാണ്. അയതിനാൽ ആരോഗ്യമുളള സമൂഹം രൂപപ്പെടാൻ കായിക വിദ്യാഭ്യാസം നിർബന്ധമാക്കണം.
ഇതിന് ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനം ഉറപ്പ് വരുത്താവുന്നതാണ്.
- ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നത് ചെരപ്പിനനുസരിച്ച് കാല് മുറിക്കുന്ന രീതിപോലെയാണ്. ഒരോർത്തരുടെയും ശരീരഘടനയക്ക് (പൊക്കവും, തുക്കവും) അനുയോജ്യമല്ലാത്ത വാഹനങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നത് നടുവേദനയക്ക് കാരണമാകാം. പ്രത്യേകിച്ചും സ്ത്രീകളായ വീട്ടമ്മാർ. അതിനാൻ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നത് കൈമുട്ടുകൾ നിവർത്തി പിന്നോട്ട് കയറി ഇരുന്നു വേണം. കുട്ടികളെയല്ലതെ ഒരിക്കലും മുതിർന്നവരെ പിന്നിൽ ഇരിത്തരുത്. മോട്ടോർ വാഹന വകുപ്പ് വാഹന പരിശോധന നടത്തുമ്പോൾ ഇത്തരം വിഷയങ്ങൾ ബോധവത്കരണം നടത്തുന്നത് വാഹനാപകടങ്ങൾ കുറയാൻ സഹായിക്കും.
- ശാരീരികമായി അധ്വാനിക്കുന്ന തൊഴിലാളികളുടെ ജോലി സമയം രണ്ട് മണിക്കൂർ കുറച്ച് രണ്ട് shiftയാക്കി പ്രവർത്തന സമയം പന്ത്രണ്ട് മണിക്കൂറായി വർദ്ധിപ്പിക്കണം. എങ്കിൽ തൊഴിലാളിക്ക് ആരോഗ്യ പരിചരണത്തിന് സമയം ലഭിക്കും. അധ്വാനത്താലുളള ശാരീരിക ക്ഷീണമകറ്റാൻ മദ്യത്തിലും, മയക്കുമരുന്നിലും അഭയം തേടുന്ന തൊഴിലാളിയെയും കുടുബത്തെയും സാംസ്കാരികമായും, സാമ്പത്തികമായും മെച്ചപ്പെടുത്താം. ഇത് രാജ്യത്തിന്റെ രാഷ്ട്രീയ സമ്പദ്ഘടനയെ ശക്തിപ്പെടുത്തും.
- സങ്കേതികവിദ്യയുടെ കുതിച്ചുച്ചാട്ടം മൂലം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇതിനകം അരഡസനിലെറെ മാനസിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനെ കുറിച്ച് അഞ്ജരായ രക്ഷാകർത്താക്കളും അവർ വളർത്തുന്ന, ഇതു മനസിലാക്കാൻ കഴിയാത്ത കുട്ടികളുമടുങ്ങുന്നതാണ് നമ്മുടെ സമുഹം. ഇവർ സൃഷ്ടിക്കാൻ സാധ്യതയുളള മാനസിക-സാമുഹ്യ പ്രശ്നങ്ങൾ നിരവധിയാണ്. മാനസിക പ്രശ്നങ്ങൾക്ക് സൈക്കോതെറാപ്പി ഡ്രഗ്ഗുകളെക്കാൾ വ്യായാമം എറേ പ്രയോജനം ചെയ്യും എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ വ്യായാമം സാക്ഷരതയുളള സമൂഹത്തെ വാർത്തെടുക്കാൻ ഭരണകൂടം പദ്ധതി തയ്യാറാക്കുന്നത് എറെ ഗുണം ചെയ്യും.
- വീട്ടിലെ അടുക്കള രൂപകൽപന ചെയ്തിരിക്കുന്നത് അടിമുടി സ്ത്രീ വിരദ്ധതയിലാണ്. അടുപ്പും, മിക്സിയും, ഗ്രയിന്ററും ഒരേപോക്കത്തിൽവച്ചാണ് ഉപയോഗിക്കുന്നത്. ഒരു ദിവസത്തിന് അവശ്യമായ മുഴുവൻ ഭക്ഷണവും സമയബന്ധിതമായി ചെയ്തു തീർക്കാൻ നിർബന്ധിതയാണ് വീട്ടമ്മ. അശാസ്ത്രീയമായ രൂപകൽപനയും, വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അജ്ഞതയും നടുവേദനയ്ക്ക് കളമോരുക്കുന്നു.
- പഴയ വീടുകളിൽ വാതിൽ പടി ഉണ്ടായിരുന്നു. ഇത് കഞ്ഞുങ്ങളെ ശരീരഭാരം പാദങ്ങളിൽ ഉറപ്പിച്ചതിന് ശേഷം നടക്കാൻ പ്രാപ്തരാക്കുന്നു. എന്നാൽ ഇന്ന് ആധുനിക വീടുകളിൽ വാതിൽ പടി ഇല്ല.നടക്കാൻ തുടങ്ങുന്നതിന് മുമ്പെ ഓടുന്ന കുഞ്ഞുങ്ങളിൽ നടന വൈകല്യങ്ങൾ പ്രകടമാകുന്നു. ഭാവിയിൽ നടുവേദനയ്ക്ക് കാരണമാകാം.
പതിനെട്ടാം നൂറ്റാണ്ടിൽ ആരംഭിച്ച വ്യവസായ വിപ്ലവം ഇന്ന് നാലാം ഘട്ടത്തിലാണ്. കൽക്കരിയിൽ തുടങ്ങി വിദ്യുശക്ത്ത്തിയും ഓട്ടോമെഷൻ ഘട്ടവും കഴിഞ്ഞ് നിർമിത ബുദ്ധിയുടെ പടിവാതിൽക്കലിലാണ് നാം നിൽക്കുന്നത്. മുതലാളിത്തം സൃഷ്ടിച്ച ആധുനിക തൊഴിലാളിയുടെ അധ്വാനത്തിന് ഓരോഘട്ടത്തിലും പരിവർത്തനങ്ങളുണ്ടായി. നാളിതുവരെ അവർ നേരിട്ട എല്ലാതരം ചുഷണങ്ങളിൽ നിന്നും ഋ മോചനം ലഭിച്ച്, സുസ്ഥിര വികസനത്തിൽ അതിഷ്ഠിമായ ആരോഗ്യമുള്ള ഒരു നല്ല നാളെ അവന് വാഗ്ദാനം ചെയ്യാൻ ഭൗതികവും ജൈവപരവമായ വേർതിരിവില്ലാതാക്കാൻ കഴിവുളള നിർമിത ബുദ്ധിയുടെ കാലത്തെങ്കിലും കഴിയുമോ????
PT. S.Sunder Swagath
Planning Comittee Member
Kerala Assosiation of Physiotherapist’s Co-ordination (KAPC)