തിരുവനന്തപുരം ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സർവിസുകളിൽ നിയന്ത്രണം വരുത്തി.നമ്പർ 16603 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് സെപ്റ്റംബർ 07, 08, 09, 11 തീയതികളിൽ മംഗളൂരു സെൻട്രലിൽനിന്ന് ഒരു മണിക്കൂർ വൈകിയാകും പുറപ്പെടുക. സെപ്റ്റംബർ 07, 12 തീയതികളിൽ കൊച്ചുവേളിയിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16355 കൊച്ചുവേളി-മംഗളൂരു ജങ്ഷൻ അന്ത്യോദയ എക്സ്പ്രസ് ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി കോട്ടയം, എറണാകുളം ടൗൺ വഴി തിരിച്ചുവിടും.നമ്പർ 12697 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽനിന്ന് സെപ്റ്റംബർ എട്ടിന് ആരംഭിക്കുന്ന ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എറണാകുളം ജങ്ഷനിലെയും ആലപ്പുഴയിലെയും സ്റ്റോപ്പുകൾ ഒഴിവാക്കി. എറണാകുളം ടൗൺ, കോട്ടയം വഴി തിരിച്ചുവിടും.