കായംകുളം സിപിഎമ്മിൽ കൂട്ടരാജി.10 പാർട്ടി അംഗങ്ങൾ കൂടി രാജിവെച്ചതായാണ് റിപ്പോർട്ട്.പുളിക്കണക്ക് മാവേലിസ്റ്റോർ ബ്രാഞ്ചിലെ പ്രവർത്തകരെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് കൂട്ട രാജി.കഴിഞ്ഞദിവസം പുളിക്കണക്ക് ബ്രാഞ്ച് കമ്മിറ്റി മുഴുവൻ രാജിവെച്ചിരുന്നു.ബ്രാഞ്ചിലെ 12 അംഗങ്ങളാണ് രാജിവെച്ചത്. ഇവർ രാജിവെക്കുന്നതായി അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് കത്തയക്കുകയായിരുന്നു