ഇടുക്കി: ജില്ലാ കളക്ടർ വി വിഗ്നേശ്വരി, സ്ഥാനമൊഴിയുന്ന സബ് കളക്ടർ ഡോ.അരുണ്‍ എസ്. നായർ, എ.ഡി.എം ഷൈജു പി. ജേക്കബ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഒഡീഷ സ്വദേശിയായ അനൂപ് ഗാർഗ് 2022 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
രണ്ട് വർഷത്തോളം ഇടുക്കി സബ് കളക്ടർ പദവിയില്‍ തുടരാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇവിടുത്തെ ജനങ്ങളോട് വലിയ നന്ദിയുണ്ടെന്നും സ്ഥാനമൊഴിയുന്ന സബ് കളക്ടർ ഡോ. അരുണ്‍ എസ് നായർ പറഞ്ഞു. 2022 ഒക്ടോബറിലാണ് ഐ.എ.എസ് ട്രെയിനിംഗിന് ശേഷം ആദ്യ പോസ്റ്റിംഗ് ഇടുക്കിയില്‍ ലഭിക്കുന്നത്. തിരുവനന്തപുരത്ത് എൻട്രൻസ് കമ്മീഷണറായി സ്ഥലമാറ്റം ലഭിക്കുമ്ബോഴും ഇടുക്കിയെ തന്റെ രണ്ടാമത്തെ വീടായി കാണാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.