ജാനമ്മ കുഞ്ഞുണ്ണി എഴുതിയ പുതിയ ട്രാൻസ്ജെൻ്റർ നോവൽ ‘ശിവകാമി’ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ചേർന്ന ചടങ്ങിൽ പ്രശസ്ത കവി പ്രദാ വർമ്മയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. ദ്വിലിംഗവിഭാഗത്തിൽപെട്ട മുരളി എന്ന ശിവകാമിയുടെ ശോകനിർഭരമായ ജീവിതകഥയാണ് ശിവകാമി . പരിഷ്കൃതസമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ അഭിസംബോദന ചെയ്യുന്ന ശിവകാമി ഒരു പുതിയ വായനയ്ക്ക് വഴി തുറക്കും ജാനമ്മ കുഞ്ഞുണ്ണിയടെ 18ാം മത്തെ കൃതിയാണ് ശിവകാമി . 2022 ൽ പ്രഭാത് ബുക്സിൻ്റെ നോവൽ അവാർഡ് ‘ ഇരുനി പക്ഷികൾക്കും’2023 ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും 2024 ൽ ‘ പറയാതെ പ്രായത്’ എന്ന നോവലിന് അബുദാബി ശക്തി അവാർഡും നേടിയിട്ടുണ്ട്. സേവ്യർ പുൽപാട് , വിൽസൺ സാമുവൽ, രവി കേച്ചേരി, സുരേഷ് ഒഡേസ തുടങിയ നന്മ ഭാരവാഹികളും പങ്കെടുത്തു.