തിരുവനന്തപുരം: പ്രസ് ക്ലബ്ബും ഡി സി ബുക്സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പുസ്തകമേള പിസിഎസ് ഹാളില്‍ തുടങ്ങി. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. പി കെ രാജശേഖരന് ഉദ്ഘാടനം ചെയ്തു.പ്രസ് ക്ലബ് പ്രസിഡന്റ് പി ആര് പ്രവീണ്‍, സെക്രട്ടറി എം രാധാകൃഷ്ണന്,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വി വി വിനോദ്, വി ജി മിനീഷ് കുമാര്‍, ഡി സി ബുക്സ് മാനേജര്‍ എം ടി ബാബു, എ പി ജിനന് തുടങ്ങിയവര്‍ പങ്കെടുത്തു.
ലോക ക്ലാസിക്കുകളും ഇന്ത്യന്‍ സാഹിത്യ കൃതികളും മലയാളത്തിലെ വൈവിധ്യമാര്‍ന്ന രചനകളും ബാലസാഹിത്യ പുസ്തകങ്ങളും മേളയിലുണ്ട്. അംഗങ്ങള്‍ക്ക് മലയാളം പുസ്തകങ്ങള്‍ 35% കുറവിലും ഇംഗ്ലീഷ് 20% കിഴിവിലും വാങ്ങാം. രാവിലെ 10 മുതല്‍ വൈകിട്ട്7വരെയാണ് പുസ്തകമേള. ഞായറാഴ്ച സമാപിക്കും.