മാസപ്പിറവി കണ്ടതിനെ തുടർന്ന് കേരളത്തില്‍ റബീഉല്‍ അവ്വല്‍ ഒന്ന് വ്യാഴാഴ്ചയും നബിദിനം സെപ്റ്റംബർ 16ന് തിങ്കളാഴ്ചയും ആയിരിക്കും. ഖാസിമാരായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബകർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിയവർ ആണിത് അറിയിച്ചത്. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ മാസത്തിലെ 12-ാം തീയതിയാണ് ലോകമെമ്ബാടും നബിദിനം ആഘോഷിക്കുന്നത്.
വിവിധ മുസ്ലിം സംഘടനകളും പള്ളി-മദ്റസാ കമിറ്റികളും നബിദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കലാപരിപാടികളും ഘോഷയാത്രകളും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.