ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേമം ഘടകവും മെഡിഡന്റ് പോളി ക്ലിനിക്കും സംയുക്തമായാണ് കേരളീയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ജനറൽ മെഡിസിൻ വിഭാഗത്തിലും ഈ എൻ ടി ഓഫ്താൽമോളജി ദന്തരോഗ നിർണയ വിഭാഗവും കൂടാതെ തൈറോയ്ഡ് പരിശോധനയും സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഓരോ വിഭാഗത്തിലെയും രക്ത പരിശോധനകൾക്കായി ആശുപത്രികളിലും ലബോറട്ടറികളിലും 250 രൂപ മുതൽ 300 രൂപ വരെ തികച്ചും സൗജന്യമായി ക്യാമ്പിൽ പങ്കെടുത്തവർക്ക് ലഭ്യമാക്കുകയുണ്ടായി.വിവിധ മെഡിക്കൽ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരായ ഡോക്ടർ വിഘ്നേഷ്,ഡോക്ടർ ജയകുമാർ,ഡോക്ടർ പത്മ ജി, കാട്ടാക്കട ശ്രീ നേത്ര ഐകെയറിലെ ഡോക്ടർമാർ ഉൾപ്പെടുന്ന വിദഗ്ധ സംഘവുമാണ് സൗജന്യ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയത്.