Skip to content

  • Home
  • About
  • About Trivandrum
  • Contact

ഇന്ന് മുതൽ എറണാകുളം-യെലഹങ്ക സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചു

Editor, September 5, 2024September 5, 2024

കൊച്ചി: ഓണം പ്രമാണിച്ചു എറണാകുളത്ത് നിന്ന് യെലഹങ്കയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് ഇന്ന് മുതൽ ആരംഭിച്ചു. എസി 3 ടെയർ, എസി ചെയർ കാർ കോച്ചുകളുള്ള ട്രെയിനാണ് സർവീസ് നടത്തുക. സെപ്റ്റംബർ നാല്, ആറ് തീയതികളിൽ എറണാകുളത്ത് നിന്ന് അഞ്ച്, ഏഴ് തീയതികളിൽ യെലഹങ്കയിൽ നിന്ന് തിരികെയും സർവീസ് നടത്തും. ബുക്കിങ് ആരംഭിച്ചു.

allianz-education-kottarakkara

ഉച്ചയ്ക്ക് 12.40 തിന് എറണാകുളം ജങ്ഷനിൽ നിന്നും പുറപ്പെടുന്ന എറണാകുളം-യെലഹങ്ക ജങ്ഷൻ സ്പെഷ്യൽ ട്രെയിൻ (06101) തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ അടക്കമുള്ള സ്റ്റേഷൻ കടന്ന് രാത്രി 11 മണിയോടെ യെലഹൻങ്കയിലെത്തും. പുലർച്ചെ പുലർച്ചെ അഞ്ച് മണിക്കാണ് യെലഹങ്കയിൽ നിന്നുള്ള സർവീസ് ആരംഭിക്കുക. ഇത് ഉച്ചയ്ക്ക് 2.20ന് എറണാകുളത്തെത്തും. 13 ഗരീബ്റത്ത് കോച്ചുകളാണ് ട്രെയിനിൽ ഉണ്ടാവുക. എറണാകുളത്ത് നിന്നാരംഭിക്കുന്ന സർവീസിന് തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, കൃഷ്ണരാജപുരം, യെലഹങ്ക ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes