ഇനിമുതല്‍ റീഡിംഗ് ഗ്ലാസുകള്‍ പഴംകഥയാകും. കണ്ണടകള്‍ക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന തുള്ളിമരുന്ന് വികസിപ്പിച്ച് ഗവേഷകർ. മുംബൈ ആസ്ഥാനമായുള്ള എൻ്റോഡ് ഫാർമസ്യൂട്ടിക്കല്‍സാണ് പുതിയ മരുന്ന് വികസിപ്പിച്ചത്. പുതിയ തുള്ളിമരുന്നിന് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററി ഏജൻസി അംഗീകാരം നല്‍കി.വെള്ളെഴുത്ത് (പ്രെസ്ബയോപിയ) ചികിത്സയ്ക്കായി PresVu Eye Drops എന്ന മരുന്നാണ് കമ്ബനി വികസിപ്പിച്ചത്. ലോകമെമ്ബാടുമുള്ള 1.09 ബില്യണ്‍ മുതല്‍ 1.80 ബില്യണ്‍ വരെ ആളുകളെ ബാധിക്കുന്ന രോഗമാണ് വെള്ളെഴുത്ത്. സ്വാഭാവികമായും പ്രായമാകുമ്ബോള്‍ ആളുകള്‍ക്കുണ്ടാകുന്ന നേത്രരോഗമാണ് വെള്ളെഴുത്ത്.വെള്ളെഴുത്തുള്ളവരില്‍ റീഡിംഗ് ഗ്ലാസുകളുടെ ആവശ്യകത കുറയ്ക്കുന്നതിന് രൂപകല്‍പ്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ തുള്ളിമരുന്നാണിതെന്ന് പ്രെസ്‌വു അവകാശപ്പെടുന്നു.