Skip to content

  • Home
  • About
  • About Trivandrum
  • Contact

നിവിന്‍ പോളിയെ പരിചയപ്പെടുത്തിയത് നിര്‍മാതാവ്..മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു

Editor, September 4, 2024September 4, 2024

തന്നെ പരിചയമില്ലെന്ന നിവിന്‍ പോളിയുടെ വാദം കള്ളമെന്ന് പരാതിക്കാരായ യുവതി. സിനിമാ നിര്‍മാതാവ് എംകെ സുനിലാണ് നിവിന്‍ പോളിയെ പരിചയപ്പെടുത്തിയത്.മയക്കുമരുന്ന് നല്‍കി മുറിയിലിട്ട് പൂട്ടി ദിവസങ്ങളോളം പീഡിപ്പിച്ചു. നഗ്നചിത്രം പകര്‍ത്തി നിവിന്‍ പോളിയുടെ സംഘം ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.പീഡനത്തിന് പുറമേ നിരന്തരം ഭീഷണി ഉയർന്നിരുന്നു.ഭർത്താവിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ​ഗുണ്ടകളെ വിട്ട് ആക്രമിക്കുമെന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും യുവതി പറഞ്ഞു.

allianz-education-kottarakkara

ഭർത്താവിനെയും മകനെയും വണ്ടി ഇടിപ്പിച്ച് കൊല്ലുമെന്നും പാമ്പിനെകൊണ്ട് കൊത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായാണ് യുവതി പറയുന്നത്. നിവിൻ പോളിയുടെ ഗ്യാങ്ങാണ് ഭീഷിണിപെടുത്തിയതെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു. തിരുവനന്തപുരത്ത് പരാതി നൽകിയതിന് ശേഷം സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം നടത്തി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് യുവതി പറയുന്നു. ഹണിട്രാപ്പ് പ്രതികളാണെന്നും ക‍ഞ്ചാവ് ദമ്പതികളെന്നും പറഞ്ഞായിരുന്നു വ്യാജ പ്രചാരണം നടത്തിയതെന്ന് യുവതി പറഞ്ഞു.

സിനിമയിൽ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. മയക്കുമരുന്നുകൾ നൽകി അബോധാവസ്ഥയിലാണ് തന്നെ ദുബായിൽ നിർത്തിയിരുന്നതെന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാതിയിൽ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിവിൻ പോളി കേസിൽ ആറാം പ്രതിയാണ്. നിർമ്മാതാവ് എകെ സുനിൽ രണ്ടാം പ്രതി. കഴിഞ്ഞ നവംബറിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്.കേസിൽ ഒന്നാം പ്രതി ശ്രേയ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes