റായ്പൂർ: ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ നക്സലൈറ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. 9 ഭീകരരെ സേന വധിച്ചു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയില്‍ നക്സലുകളുടെ സാന്നിധ്യമുണ്ടെന്ന് പൊലീസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും നക്സലൈറ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
രാവിലെ 10.30 ഓടെയാണ് പീപ്പിള്‍സ് ലിബറേഷൻ ഗറില്ലാ ആർമി കമ്ബനി-2 ല്‍ നിന്നുള്ള സുരക്ഷാ സേനയും നക്സലൈറ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 12 ബോർ തോക്കുകള്‍, സെല്‍ഫ് ലോഡിംഗ് റൈഫിള്‍ 303 ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ സംഭവ സ്ഥലത്തുനിന്നും കണ്ടെടുത്തു. 9 നക്സലൈറ്റുകളുടെ മൃതദേഹങ്ങളും കണ്ടെത്തി. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
കഴിഞ്ഞയാഴ്ച ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയില്‍ പോലീസ് നിയോഗിച്ച ചരന്മാരാണെന്ന സംശയത്തില്‍ മൂന്ന് ഗ്രാമീണരെ നക്സലൈറ്റുകള്‍ കൊലപ്പെടുത്തിയിരുന്നു. അടുത്തിടെ സംസ്ഥാനത്ത് സന്ദർശനം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നക്സല്‍ ആക്രമണങ്ങള്‍ക്കെതിരായ പ്രതിരോധ പദ്ധതികള്‍ ചർച്ച ചെയ്യാൻ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് ഡയറക്ടർ ജനറലുമാരുടെ യോഗം ചേർന്നിരുന്നു.