തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണുകയും വിശദമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയും പ്രധാന കാര്യങ്ങൾ എഴുതികൊടുക്കുകയും ചെയ്തതായി പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അൻവർ. മുഖ്യമന്ത്രിക്ക് നൽകിയ പരാതി പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും നൽകുമെന്നും ഇതോടെ തന്നെ ഉത്തരവാദിത്തം തീരുന്നുവെന്നും അൻവർ പറഞ്ഞു. ബാക്കിയെല്ലാം സർക്കാരും പാർട്ടിയും തീരുമാനിക്കട്ടെ എന്നും അൻവർ പ്രതികരിച്ചു.