സപ്ലൈകോ ഓണച്ചന്തയിൽ പ്രമുഖ ബ്രാൻഡുകളുടെ ഇരുന്നൂറിലേറെ നിത്യോപയോഗ സാധനങ്ങൾക്ക് വൻവിലക്കുറവ്. നെയ്യ്, തേൻ, കറി മസാലകൾ, മറ്റ് ബ്രാൻഡഡ് ഭക്ഷ്യഉൽപ്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജെന്റുകൾ, ഫ്ളോർ ക്ലീനറുകൾ, ടോയ്ലറ്ററീസ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് 45 ശതമാനം വരെയാണ് ഇളവ്. 255 രൂപയുടെ ആറ് ഉൽപ്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റുമുണ്ട്. വിവിധ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് നിലവിൽ നൽകി വരുന്ന വിലക്കുറവിന് പുറമേ 10 ശതമാനംവരെ അധിക വിലക്കുറവ് നൽകുന്ന ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സും ലഭ്യമാണ്. പകൽ രണ്ട് മുതൽ നാലുവരെയായിരിക്കുമിത്. കോമ്പോ ഓഫറുകളും ലഭ്യമാണ്. ഒന്നെടുത്താൽ ഒന്ന് സൗജന്യം ഓഫറുമുണ്ട്.