ഭാരതത്തിലെ നവ കാർഷിക വസന്തത്തെ വരവേൽക്കാൻ കേരള കർഷക സമൂഹം തയ്യാറാകണം
ഡോ.അനിൽ വൈദ്യമംഗലം.
അതിരൂക്ഷമായ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന കേരളത്തിൻ്റെ കാർഷിക മേഖലയെ പരിരക്ഷിക്കാൻ
മണ്ണും ജലവും ജൈവസമ്പത്തും സംരക്ഷിച്ചുകൊണ്ടുള്ള
പരമ്പരാഗത കാർഷിക സംസ്കാരം തിരിച്ച് പിടിക്കണമെന്നും അതിനായി ഭാരതത്തിൻ്റെ നവ കാർഷിക വസന്തത്തിനൊപ്പം നിൽക്കാൻ കേരളകർഷക സമൂഹം തയ്യാറാകണമെന്ന്
ഭാരതീയ കിസാൻ സംഘ്
സംസ്ഥാന പ്രസിഡൻ്റ്
ഡോ.അനിൽവൈദ്യമംഗലം അഭിപ്രായപ്പെട്ടു.
ബി.കെ.എസ്.തിരുവനന്തപുരം ജില്ലാസമ്മേളനം കൈതമുക്ക് അനന്തപുരം ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കഴിഞ്ഞ പത്ത് വർഷക്കാലമായി ഇന്ത്യയിൽ കാർഷിക വളർച്ചാ നിരക്കിൽ നെഗറ്റീവ് സൂചികയുള്ള ഏക സംസ്ഥാനമാണ് കേരളം .കർഷകൻ്റെ പ്രതിമാസ വരുമാനം കുത്തനെ കുറഞ്ഞ് പോയിരിക്കുകയാണ്.
ഇതിനെ അതിജീവിക്കുവാനുള്ള
സമഗ്രമായ പഠനങ്ങളൊ ആസൂത്രണമോ നയ മോ കേരള സർക്കാരിന് ഇല്ലെന്നുള്ളത് ഖേദകരമാണ്.പരിസ്ഥിതി,കർഷകൻ, ഉപഭോക്താവ് എന്നീ മൂന്ന് സുപ്രധാന ഘടകങ്ങളുടെ സുസ്ഥിരതയും സമൃദ്ധിയും സംതൃപ്തിയും ഉറപ്പാക്കുന്ന
ഭാരതീയ കാർഷിക ദർശനത്തിൻ്റെ
അടിസ്ഥാനത്തിലുള്ള
മുന്നേറ്റത്തിലൂടെ മാത്രമേ ഇത്തരം പ്രതിസന്ധികളെ മറികടക്കാനാവുകയുള്ളൂ യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.മോഹൻകുമാർ
അദ്ധ്യക്ഷത വഹിച്ചു.
ആർ.എസ്.എസ്. ദക്ഷിണ പ്രാന്ത സംഘചാലക്
പ്രൊഫ.എം.എസ്.രമേശൻ മുഖ്യാതിഥിയായി.