
ഏറ്റുമാനൂർ: അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കോട്ടയം മെഡിക്കല്‍ കോളജ് സർജിക്കൽ ബ്ലോക്ക് ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യാനാകുമെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. നവീകരണം പൂര്‍ത്തീകരിച്ച അതിരമ്പുഴ ജങ്ഷനിലും മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
16 ഓപ്പറേഷന് തീയേറ്ററുകളും 360ഓളം ബെഡുകളും അടക്കമുള്ള സംവിധാനങ്ങളോടെയാണ് സർജിക്കൽ ബ്ലോക്ക് ഒരുങ്ങുന്നത്. സൂപ്പർസ്പെഷാലിറ്റി ബ്ലോക്കിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. അതിരമ്പുഴയില്‍ ബസ് ബേ നിർമാണം ആരംഭിച്ചതായും മെഡിക്കല്‍ കോളജിന് മുന്നിലെ ഭൂഗര്‍ഭപാതയുടെ നിർമാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായും മന്ത്രി സൂചിപ്പിച്ചു.