ഡൽഹി നരേലയിൽ പോലീസും ക്രിമിനൽ സംഘവുമായി ഏറ്റുമുട്ടൽ.സംഭവത്തിൽ ഒരു കുറ്റവാളിക്ക് പരിക്കേറ്റു.പൊലീസ് സംഘത്തെ കണ്ടയുടൻ അക്രമികൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട.പൊലീസ് പ്രതിരോധിക്കുന്നതിനിടെയാണ് ഒരാളുടെ കാലിന് വെടിയേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ പ്രതിയെ ഹരിശ്ചന്ദ്ര ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.പോലീസ് അക്രമികളെ ചോദ്യം ചെയ്തുവരുന്നു.