Skip to content

  • Home
  • About
  • About Trivandrum
  • Contact

പി. ശശിയെ ഉടൻ മാറ്റില്ലന്ന് സൂചന.

Editor, September 3, 2024September 3, 2024

പി.വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളില്‍ കഴമ്ബുണ്ടെങ്കില്‍ നടപടിയെടുത്താല്‍ മതിയെന്നാണ് പാർട്ടി തീരുമാനം എന്നറിയുന്നു.

allianz-education-kottarakkara

സിപിഎം സമ്മേളനം നടക്കുന്ന സമയത്ത് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിമർശനങ്ങളുടെ മുന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കുനേരെ ഉയരാനാണ് സാധ്യത.

കഴിഞ്ഞ എറണാകുളം പാർട്ടി സമ്മേളനത്തിലാണ് പി. ശശിയെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താൻ തീരുമാനമെടുത്തത്. സമ്മേളന പ്രതിനിധി ആകാതിരുന്നിട്ടും സംസ്ഥാന കമ്മിറ്റിയുടെ ഭാഗമാകുകയായിരുന്നു അദ്ദേഹം. ഇതോടെ പുത്തലത്ത് ദിനേശനെ മാറ്റി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി.
ആരോപണങ്ങളുടെ ആദ്യദിനങ്ങളില്‍ ശശിയുടെ പേരെടുത്ത് പറഞ്ഞ പി.വി അൻവർ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തില്‍ അത്തരത്തിലുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി. അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പിന്തുണ നല്‍കിയെങ്കിലും, പാർട്ടി, മുഖ്യമന്ത്രി, ശശി എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയർത്തുന്നതില്‍ അൻവറിനോട് അത്രയും സ്നേഹം പ്രകടിപ്പിച്ചിട്ടില്ല.

പകരം സർക്കാർ പി. ശശിക്കു സംരക്ഷണം നല്‍കുന്നതാണു കാണാൻ കഴിഞ്ഞത്. കടുത്ത വിമർശനങ്ങള്‍ ഉയർന്നുവന്നിട്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനം സിപിഎം എടുക്കില്ല

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes