സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ചൊവ്വാഴ്ച ആരംഭിക്കും. ഹൈസ്കൂള്‍ വിഭാഗം പരീക്ഷകളാണ് ചൊവ്വാഴ്ച നടക്കുക.യുപി പരീക്ഷകള്‍ ബുധനാഴ്ച തുടങ്ങും. പ്ലസ്ടു പരീക്ഷയും ആരംഭിക്കും. എല്‍പി വിഭാഗത്തിന് വെള്ളിയാഴ്ചയാണ് ആരംഭിക്കുക.
ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികള്‍ക്ക് ഓണപ്പരീക്ഷയില്ല. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 10.15 വരെയും പകല്‍ 1.30 മുതല്‍ 1.45 വരെയും കൂള്‍ ഓഫ് ടൈം അനുവദിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പരീക്ഷ രണ്ട് മുതല്‍ 4.15 വരെയായിരിക്കും. ഒന്ന്, രണ്ട് ക്ലാസുകളില്‍ സമയദൈർഘ്യമില്ല. പ്രവർത്തനങ്ങള്‍ പൂർത്തിയാകുന്ന മുറയ്ക്ക് പരീക്ഷ അവസാനിപ്പിക്കാം. 12ന് പരീക്ഷകള്‍ അവസാനിക്കും. ഓണാവധിക്കായി 13ന് സ്കൂള്‍ അടയ്ക്കും.