തന്നെ ക്രമസമാധാന ചുമതലയിൽ നിന്ന്മാറ്റി നിർത്തിയേക്കുമെന്ന് സൂചന നൽകി എഡിജിപി അജിത് കുമാർ.
തന്റെ 29-ാം വർഷം ആണ് പൊലീസിൽ ജോലി ചെയ്യുന്നത്.
സിവിൽ പോലീസ് ഓഫീസർ എന്ന പേര് താനാണ് കൊണ്ടു വന്നത്.പല മാറ്റങ്ങൾക്കും കാരണ ക്കാരനായിട്ടുണ്ട്.പൊലീസുകാരൻ്റെ ജോലി എന്താണോ അത് ചെയ്യാറുണ്ട്
പൊലീസ് സേനക്ക് വേണ്ടി താൻ ചെയ്ത കാര്യങ്ങൾ പറയുന്നു. ഇനി അത് പറയാൻ അവസരം ഉണ്ടാകുമോ എന്ന് അറിയില്ലന്നും എഡിജിപി പറഞ്ഞു.
പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ നടത്തിയ പ്രസംഗത്തിലാണ് ഇങ്ങനെ പറഞ്ഞത്.
എ.ഡി.ജി.പിക്കെതിരെ പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ഡിജിപി അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം പ്രസംഗിക്കുമ്പോഴാണ് ഇനി ഇങ്ങനെ പറയാൻ അവസരം ഉണ്ടായേക്കില്ലന്ന് അജിത് കുമാർ പറഞ്ഞത്