കൊല്‍ക്കത്ത.ബലാത്സംഗ-കൊലപാതക കേസുകളിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ പാസാക്കുന്നതിനായി പശ്ചിമ ബംഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. രണ്ടു ദിവസത്തേക്കാണ് പ്രത്യേക സമ്മേളനം. മുഖ്യമന്ത്രി മമത ബാനർജിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് പ്രത്യേക സമ്മേളനം ചേരാനുള്ള നിർദേശം അംഗീകരിച്ചത്.
ബിൽ ഗവർണർ പാസാക്കിയില്ലെങ്കില്‍ രാജ്ഭവന് പുറത്ത് അനിശ്ചിതകാല സമരം നടത്തുമെന്നും മമത ബാനർജി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്ടറുടെ കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. ആർജി കോർ മെഡിക്കൽ കോളേജിൽ സിബിഐ സംഘം തിരച്ചിൽ നടത്തി.മെഡിക്കൽ കോളേജിലെ സ്റ്റാഫ് അംഗങ്ങളുടെയും ഡോക്ടർമാരുടെയും മൊഴി സിബിഐ രേഖപ്പെടുത്തി.