മണിപ്പൂരിൽ മെയ്തെയ് ഗ്രാമങ്ങളിൽ കുക്കി സംഘത്തിന്റെ ആക്രമണം. ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ഇൻഫാൽ ജില്ലയിലെ ഗ്രാമങ്ങളിലാണ് വെടിവെപ്പും ബോംബ് സ്ഫോടനവും ഉണ്ടായത്. സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഡ്രോൺ ഉപയോഗിച്ച് നടത്തിയ ബോംബാക്രമണത്തിൽ ഒരു വീട് പൂർണമായും തകർന്നു. ആർക്കും പരിക്കില്ല. അതിർത്തി സപര്ഖ സേന ഓഫീസിന് സമീപമാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെതിരെ കുക്കി-സോ വിഭാഗങ്ങൾ പ്രതിഷേധ റാലി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.