ദീർഘകാല സേവനത്തിന് ശേഷം
സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റ്യൂറ്റിയും വിരമിക്കൽ ആനുകൂല്യങ്ങളും അനുവദിക്കുക, കരാർ -ദിവസവേതന തൊഴിലാളികളുടെ ശമ്പള പരിഷ്കരണം നടപ്പാക്കുക, വീക്കിലി ഓഫ് അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎച്ച്ആർഡബ്ലിയുഎസ് ജീവനക്കാർ സെപ്തംബർ 3 ന്
തിരുവനന്തപുരത്ത് കെഎച്ച്ആർഡബ്ലിയുഎസ്
ഹെഡ് ഓഫീസ് പടിക്കൽ സത്യാഗ്രഹം നടത്തുന്നു.
സത്യാഗ്രഹ സമരം ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റും സംഘടനയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടുമായ വി. ആർ. പ്രതാപൻ അദ്ധ്യക്ഷത വഹിക്കും.
കെഎച്ച്ആർഡബ്ലിയുഎസ് ൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, സംസ്ഥാനത്തെ ആശുപത്രികളിലെ പേവാർഡുകൾ നവീകരിക്കുക, കാത്തു ലാബുകൾ ഉൾപ്പെടെയുള്ള പരിശോധന കേന്ദ്രങ്ങളിലെ മെഷ്യനറികൾ നവീരിക്കുക, തൊഴിലാളികളുടെ അനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുക, ഓണത്തിന് ബോണസും
എസ്ഗ്രേഷ്യയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ ധർണ്ണ സംഘടിപ്പിക്കുന്നത്.