കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ പ്രത്യേക അന്വേഷണസംഘം ഫാദര്‍ അഗസ്റ്റിന് വട്ടോളിയുടെ മൊഴി രേഖപ്പെടുത്തി. കടമക്കുടിയിലെ വസതിയില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുപ്പാണ് നടന്നത്. രഞ്ജിത്തിനെതിരായി പരാതി നല്കിയ ബംഗാളി നടിയുടെ സുഹൃത്തും തിരക്കഥാകൃത്തുമായ ജോഷി ജോസഫില്‍ നിന്നാണ് ഫാദര്‍ ഇക്കാര്യം അറിയുന്നത്.
അന്നു തന്നെ ഇക്കാര്യം ഫാദര്‍ അഗസ്റ്റിന് വട്ടോളിയുമായി പങ്കുവെച്ചിരുന്നുവെന്നും ഇത് പുറത്തറിയിക്കണമെന്ന് കരുതിയെങ്കിലും അത്തരത്തിലൊന്നും നടന്നില്ല. പിന്നീട് പരാതി വന്ന് കേസായ പശ്ചാത്തലത്തിലാണ് ജോഷി ജോസഫിന്റെ മൊഴിയ്ക്ക് പിന്നാലെ ഫാദര്‍ അഗസ്റ്റിന് വട്ടോളിയുടെ മൊഴിയും രേഖപ്പെടുത്തിയത്.