പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി
കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ബി വിലാസിനി നഗറിൽ (കെഎസ്ആർടി ഇ എ ഹാൾ ) ജില്ലാ പ്രസിഡന്റ്
എം ചന്ദ്രബോസിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ INTUC നേതാവ് വി ആർ പ്രതാപൻ, ബി എം എസ് നേതാവ് കെ ജയകുമാർ, എഐടിയുസി നേതാവ്
പി എസ് നായിഡു, ഡോക്ടർ കെ എൻ ഹരിലാൽ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
പി എഫ് പി എ സംസ്ഥാന ജനറൽ സെക്രട്ടറി
ഡി മോഹനൻ സംഘടനാ റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി പി ജി രാജേന്ദ്രനും വരവ് ചെലവ് കണക്ക് ട്രഷറർ പുഞ്ചക്കരി മോഹനനും അവതരിപ്പിച്ചു.
മിനിമം പെൻഷൻ ഒമ്പതിനായിരം രൂപ ആക്കുക
ക്ഷാമബത്ത ഏർപ്പെടുത്തുക
മുൻകാല സർവീസും പെന്ഷന് പരിഗണിക്കുക പെൻഷൻകാർക്ക് സൗജന്യ മെഡിക്കൽ പദ്ധതി രൂപീകരിക്കുക
ഹയർ ഓപ്ഷൻ വിതരണം ത്വരിതപ്പെടുത്തുക പെൻഷൻ
കാൽക്കുലേന് പ്രൊറേറ്റ വ്യവസ്ഥ ഉപേക്ഷിക്കുക
സീനിയർ സിറ്റിസൺസിന്റെ സൗജന്യ ട്രെയിൻ യാത്ര സൗകര്യം പുനസ്ഥാപിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ജില്ലയിലെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 120 പേർ പങ്കെടുത്തു.
പുതിയ ജില്ലാ പ്രസിഡണ്ടായി എം ചന്ദ്രബോസിനെയും ജില്ലാ ജനറൽ സെക്രട്ടറിയായി സ്വാമി ശേഖരൻ നായരെയും ഖജാൻജിയായി പിജി രാജേന്ദ്രനെയും ഉൾപ്പെടെ 41 പേരുളള പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു