തിരുവല്ല : കുട്ടികൾ പഠനത്തിൽ നിന്ന് നേടുന്ന അറിവുകൾ ജീവിത നന്മയ്ക്കായി ഉപയോഗിക്കണമെന്ന് മാത്യു തോമസ് എംഎൽഎ പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി) ചിൽഡ്രൻസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്പർശം 2024 വിദ്യാർത്ഥി ബോധവൽക്കരണ പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം തിരുവല്ല എസ് സി എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു മാത്യു ടി തോമസ് എം എൽ എ . സ്കൂൾ പ്രിൻസിപ്പാൾ ജോൺ കെ തോമസ് അദ്ധ്യക്ഷത വഹിച്ചു. ചിൽഡ്രൻസ് കമ്മീഷൻ ചെയർമാനും ട്രെയിനറുമായ സ്മിജു ജേക്കബ് മറ്റയ്ക്കാട്ട് വിദ്യാർത്ഥി ബോധവൽക്കവൽക്കരണ ക്ലാസ് നയിച്ചു, കെ സി സി കേന്ദ്ര കമ്മിറ്റി അംഗം റ്റിറ്റിൻ തേവരുമുറിയിൽ, സ്കൂൾ പ്രഥമ അധ്യാപിക റെനി വർഗീസ്, സംസ്ഥാന കോഡിനേറ്റർ കുര്യൻ ചെറിയാൻ, സോൺ ട്രഷറർ ബെൻസി തോമസ്, ശിമോനി ഏബൽ എന്നിവർ പ്രസംഗിച്ചു.