തിരുവനന്തപുരം: ശ്രീ കുമാരൻ തമ്പി ഫൌണ്ടേഷൻ ഏർപ്പെടുത്തിയ രണ്ടാമത് പുരസ്കാരം മലയാളത്തിന്റെ മഹാ നടൻ മോഹൻ ലാലിന് ബഹു: കേരള മുഖ്യ മന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. തിരുവനന്തപുരം നിശാ ഗാന്ധി ഓഡിറ്റോറിയത്തിൽ നിറഞ്ഞു കവിഞ്ഞ സദസ്സിൽ ശ്രീ ഗോകുലം ഗോപാലൻ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ, ശ്രീ കുമാരൻ തമ്പി, മുൻ സ്പീക്കർ വിജയകുമാർ, ശ്രീ ഫൈസൽ ഘാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് പിന്നണി ഗായകൻ എം. ജി. ശ്രീകുമാർ നയിച്ച ഗാനമേളയും നടന്നു.