പ്രായമുള്ള സ്ത്രീകളോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമയിൽ പതിവെന്ന് നടി ലക്ഷ്മി രാമകൃഷ്ണൻ. പ്രമുഖ സംവിധായകന്റെ താൽപര്യത്തിന് വഴങ്ങാത്തതിനാൽ,ഒരുപാട് ബുദ്ധിമുട്ടിച്ചു. 19 തവണ റീടേക്ക് എടുക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു.കൊച്ചിയിലെ ഹോട്ടലിലേക്കുള്ള ക്ഷണം തള്ളിയതിനാൽ ഒരു ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും ലക്ഷ്മി വ്യക്തമാക്കി.
ജേക്കബിന്റെ സ്വർഗരാജ്യം അടക്കം ചിത്രങ്ങളിലെ കാമ്പുള്ള കഥാപാത്രങ്ങളിലൂടെയും വെള്ളിത്തിരയ്ക്ക് പുറത്തെ കരുത്തുറ്റ നിലപാടുകളിലൂടെയും ശ്രദ്ധേയയായ ലക്ഷ്മി രാമകൃഷ്ണൻ മലയാള സിനിമാ സെറ്റുകളിൽ മുതിർന്ന സ്ത്രീകൾക്ക് പോലും രക്ഷയില്ലെന്ന് പറയുന്നത് സ്വന്തം അനുഭവങ്ങളിൽ നിന്നാണ്. കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകൻ കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചപ്പോൾ ചുട്ട മറുപടി നൽകിയതിന് പിന്നാലെ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നും ലക്ഷ്മി പറഞ്ഞു