മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾപ്ലാസയിൽ ടോൾനിരക്ക് വർധിപ്പിച്ചു. ഭാരവാഹനങ്ങൾക്ക് ഒരു ദിവസത്തെ ഒന്നിൽ കൂടുതലുള്ള യാത്രക്ക് 5 രൂപയാണ് വർധന. ഒരു ഭാഗത്തേക്കുള്ള എല്ലാ വാഹന യാത്രക്കും നിലവിലെ നിരക്ക് തുടരും. എല്ലാ ഇനം വാഹനങ്ങൾക്കും ഉള്ള മാസ നിരക്കുകൾ 10 മുതൽ 40 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്.
പുതുക്കിയ നിരക്ക്:
കാര്‍, ജീപ്പ് ഒരു ഭാഗത്തേക്ക് 90 രൂപ, 24 മണിക്കൂറിനുള്ളിലെ ഒന്നില്‍ കൂടുതല്‍ ട്രിപ്പുകള്‍ക്ക് 140 രൂപ, ഒരു മാസത്തേക്ക് 2760 രൂപ
ചെറുകിട വാണിജ്യവാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 160, ഒന്നില്‍ കൂടുതല്‍ യാത്രക്ക് 240, ഒരു മാസത്തേക്ക് 4830
ബസ്, ട്രക്ക് ഒരു ഭാഗത്തേക്ക് 320, ഒന്നില്‍ കൂടുതൽ യാത്രക്ക് 485, ഒരു മാസത്തേക്ക് 9660.
ബഹുചക്ര ഭാരവാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515, ഒന്നില്‍ കൂടുതല്‍ യാത്രക്ക് 775, ഒരു മാസത്തേക്ക് 15,525