ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു. ചക്കക്കൊമ്പൻ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് അവശനിലയിലായിരുന്നു.മുറിവാലനും ചക്കകൊമ്പനും കഴിഞ്ഞദിവസം കൊമ്പുകോർത്തിരുന്നു. ഇതിലാണ് മുറിവാലൻ കൊമ്പന് പരുക്കേറ്റിരുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ചികിത്സ നൽകി വരുന്നതിനിടെയാണ് ആന ചരിഞ്ഞത്.മുറിവ് ഇൻഫെക്ഷൻ ആയതാണ്നില ഗുരുതരമാകാൻ കാരണം . ചക്കക്കൊമ്പന് പരുക്കില്ലെന്ന് ദേവികുളം റേഞ്ച് ഓഫീസർ അറിയിച്ചിരുന്നു. ചിന്നക്കനാലിൽ പ്രശ്നക്കാരായ മൂന്ന് കൊമ്പന്മാരിൽ രണ്ടാമനായിരുന്നു മുറിവാലൻ. അരിക്കൊമ്പനുശേഷം ചിന്നക്കനാലിൽ ഉണ്ടായിരുന്ന രണ്ട് കൊമ്പന്മാരാണ് ചക്കക്കൊമ്പനും, മുറിവാലനും.