ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസ് എടുത്തു. നിർമാണത്തിനായി 6 കോടി നൽകിയ തനിക്ക് 30 ശതമാനം ലാഭവിഹിതം നൽക്കാമെന്ന ഉറപ്പ് പാലിച്ചില്ലെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ആർഡിഎക്സ് നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
തൃപ്പൂണിത്തുറ മാജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാം ആണ് പരാതിക്കാരി. വഞ്ചന, ഗൂഢാലോചന കുറ്റം ചുമത്തി തൃപ്പൂണിത്തുറ പോലിസാണ് കേസ് എടുത്തത്. സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതി.