ലോക്സഭാ പ്രതിപക്ഷ നേതാവായ ശേഷം രാഹുൽ ഗാന്ധി ആദ്യമായി വിദേശ സന്ദർശനം നടത്തുന്നു.സെപ്തംബർ എട്ട് മുതൽ 10 വരെ അമേരിക്കയിലേക്കാണ് അദ്ദേഹം യാത്ര തിരിക്കുന്നത്.സെപ്റ്റംബർ എട്ടിന് ടെക്സസിലെ ഡാളസിലും സെപ്റ്റംബർ 9, 10 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിലും രാഹുൽ ഗാന്ധി എത്തും. സന്ദർശന വേളയിൽ അക്കാദമിക് വിദഗ്ധർ, മാധ്യമ പ്രവർത്തകർ, സാങ്കേതിക വിദഗ്ധർ, വ്യവസായികൾ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ദിവസം ദല്ലാസിൽ നിന്നുള്ള നേതാക്കൾക്കൊപ്പമായിരിക്കും അദ്ദേഹത്തിൻ്റെ രാത്രി ഭക്ഷണം.പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുമായി സംവദിക്കണമെന്ന് ആവശ്യം ഉയരുകയാണെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനമെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡ പറഞ്ഞു.