മുംബൈ: കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതു ലക്ഷ്യംവച്ച് അഞ്ചു പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ വഴി ശിലാസ്ഥാപനം നടത്തി. മുംബൈയിൽ നടന്ന ചടങ്ങിലായിരുന്നു ഇവയുൾപ്പെടെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം.
കാസർഗോഡ്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയുടെ കീഴിൽ വരുന്ന പദ്ധതികൾക്കും ആലപ്പുഴ ജില്ലയിൽ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾക്കുമാണ് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയത്.