ഡെറാഡൂൺ: കേദാർനാഥിൽ എയർ ലിഫ്റ്റിങ്ങിനെ ഹെലികോപ്ടർ താഴെ വീണു തകർന്നു. എയർഫോഴ്സിന്റെ എം.ഐ-17 ഹെലികോപ്ടർ ഉപയോഗിച്ച് കേദാർനാഥിൽ വെച്ച് തകരാറിലായ ഹെലികോപ്ടർ എയർലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
കേദാർനാഥ് ഹെലിപാഡിൽനിന്ന് പ്രത്യേക കയർകൊണ്ട് (ടോവിങ് റോപ്പ്) ബന്ധിപ്പിച്ചായിരുന്നു തകരാറിലായ കോപ്റ്റർ കൊണ്ടുപോയത്. എന്നാൽ ആകാശത്തുവച്ച് ഈ കയർ പൊട്ടിയതോടെ ഹെലികോപ്റ്റർ താഴേക്കു വീഴുകയായിരുന്നു. ലിഞ്ചോളിയിലെ മന്ദാകിനി നദിക്ക് സമീപമാണ് സ്വകാര്യ കമ്പനിയുടെ കോപ്റ്റർ തകർന്നുവീണത്. ആർക്കും പരിക്കില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.