ചെറുതോണി: പട്ടിക വർഗ വകുപ്പിൻ്റെ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ, പ്രീ സ്കൂളുകൾ എന്നിവയിലെ കുട്ടികളുടെ സമഗ്ര ആരോഗ്യം പരിപാലിക്കുന്നതിനും ശാരീരിക ബൗദ്ധിക വളർച്ച കൃത്യമായി നിരീക്ഷിക്കുന്നതിനും ആയി UNICEF, വനിത ശിശു വികസന വകുപ്പ് എന്നിവയുമായി ചേർന്ന് വകുപ്പ് ആവിഷ്കരിച്ച “ഹെൽത്ത് കാർഡ്” ഇടുക്കി പ്രീ സ്കൂളിലെ കുട്ടികൾക്ക് നൽകി ബഹു മന്ത്രി പ്രകാശനം ചെയ്തു.
പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഓ ആർ കേളു നയിച്ച അവലോകനത്തിൽ ജല വിഭവ മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ, അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ശ്രീ.ഷൈജു പി.ജേക്കബ്, എം.എൽ.എമാരായ എം എം മണി, എ രാജ, വാഴൂർ സോമൻ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ.രേണു രാജ് ഐഎഎസ്, ജോയിൻ്റ് ഡയറക്ടർ ശ്രീരേഖ, ഐടിഡിപി ഇടുക്കി പ്രൊജക്റ്റ് ഓഫീസർ ജി അനിൽകുമാർ, അടിമാലി ടിഡിയോ മനോജ് കെ ജി തുടങ്ങിയവർ പങ്കെടുത്തു.
അവലോകനയോഗത്തിന് ശേഷം പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ സഹ്യകിരൺ പദ്ധതിയുടെ ഭാഗമായിട്ടുള്ള മറയൂർ കാന്തല്ലൂർ ട്രൈബൽ ഫാർമേഴസ് പ്രൊഡ്യൂസർ കമ്പനിയായ മറയൂർ ശർക്കര പ്ലാൻ്റിൻ്റെയും വിപണനത്തിൻ്റെയും ഉദ്ഘാടനവും പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഓ ആർ കേളു നിർവഹിച്ചു.