ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് പൊതുജനങ്ങളിൽനിന്നും വിദഗ്ധരിൽ നിന്നും നിർദേശങ്ങൾ ക്ഷണിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെപിസി). വഖഫ് (ഭേദഗതി) ബിൽ 2024 ചർച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ബില്ലുമായി ബന്ധപ്പെട്ട് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ തങ്ങളുടെ നിർദേശങ്ങൾ തപാൽ, ഫാക്സ്, ഇ-മെയിൽ എന്നിവ മുഖേന ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ജോയിന്റ് സെക്രട്ടറിക്കോ ലോക്‌സഭാ സെക്രട്ടേറിയറ്റ് ഓഫീസിൽ നേരിട്ടോ നൽകാം. പരസ്യം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുള്ളിൽ അഭിപ്രായം കൈമാറണം.