പാരീസ് : വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് അവനി ലെഖാരയുടെ സ്വര്‍ണം നേട്ടം. ഇന്ത്യൻ താരം മോന അഗര്‍വാളും ഇതേ മത്സരത്തിൽ മെഡൽ നേടി. വെങ്കലമാണ് മോന സ്വന്തമാക്കയത്.
മെഡൽ നേട്ടത്തോടെ, പാരാലിമ്പിക്സ് ചരിത്രത്തിൽ രണ്ടു സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി അവനി ലെഖാര. 249.7 പോയിന്റോടെയാണ് അവനി ഒന്നാം സ്ഥാനത്തെത്തിയത്. ടോകിയോയിൽ നേടിയ സ്വര്‍ണം പാരിസിലും അവാനി നിലനിർത്തുകയായിരുന്നു. 50 മീറ്റർ 3 പി ഇനത്തിൽ വെങ്കല മെഡലും താരം ടോകിയോയിൽ നേടിയിരുന്നു.
സമ്മർ പാരാലിമ്പിക്‌സിൻ്റെ 17 എഡിഷനുകളിലായി ഇന്ത്യ ഇതുവരെ 35 മെഡലുകൾ നേടിയിട്ടുണ്ട്. ഇതിൽ നാലു മെഡലുകൾ ഇത്തവണയാണ് സ്വന്തമാക്കിയത്. വനിതകളുടെ 100 മീറ്റർ ടി 35 ഇനത്തിൽ ഇന്ത്യയുടെ പ്രീതി പാൽ വെങ്കലവും, പുരുഷന്മാരുടെ പത്തു മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിൽ മനീഷ് നർവാൾ വെള്ളിയും ഈ വർഷം നേടി. 10 സ്വർണ മെഡലുകളാണ് പാരാലിമ്പിക്സിലെ ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടം.