ഓർത്തഡോക്സ് – യാക്കോബായ പള്ളി തർക്കം നിലനിൽക്കുന്നതിനാൽ ആറ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. എറണാകുളം, പാലക്കാട് കളക്ടർമാർക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. താക്കോൽ കളക്ടർമാർ സൂക്ഷിക്കണമെന്നും ഹൈക്കോടതിയുടെ നിർദ്ദേശം.
നിയമവാഴ്ച നടപ്പിലാക്കുവാൻ അനുവദിക്കാത്ത സാഹചര്യത്തിൽ അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട പുളിന്താനം സെന്റ് ജോണ്‍സ്, മഴുവന്നൂര്‍ സെന്റ് തോമസ്, ഓടക്കാലി സെന്റ് മേരീസ് പള്ളികളും, തൃശൂർ ഭദ്രാസനത്തിൽപ്പെട്ട മംഗലം ഡാം സെന്റ് മേരീസ്, എറിക്കിൻചിറ സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ് എന്നീ 6 പള്ളികളും ഏറ്റെടുക്കുവാൻ കളക്ടർമാർക്ക് നിർദേശം നൽകിയ ഹൈക്കോടതിവിധി സ്വാഗതാർഹം എന്ന് ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു.