ലൈംഗികാരോപണക്കേസിൽ നടനും എംഎൽഎയുമായ മുകേഷിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്ന ജഡ്ജിക്കെതിരെ ഹൈക്കോടതിയില്‍ പരാതി. ജഡ്ജിക്ക് സിപിഐഎം ബന്ധമുണ്ടെന്ന ആരോപണമുന്നയിച്ച് മുന്‍ എംഎല്‍എ അനില്‍ അക്കരയാണ് ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ പരാതി നല്‍കിയത്.ജഡ്ജി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ മകള്‍ ആണെന്നും മുന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനുവേണ്ടി മത്സരിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് ആരോപണ വിധേയയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്നും അനില്‍ അക്കരയുടെ പരാതിയില്‍ പറയുന്നു.