ലക്നൗ : മദ്രസയ്ക്കുള്ളിൽ കള്ളനോട്ട് അച്ചടിച്ച മൗലവിമാരടക്കം അറസ്റ്റിൽ . മൗലവിമാരായ തഫ്സീറുൽ, സാഹിർ ഖാൻ , മുഹമ്മദ് ഷാഹിദ്,മുഹമ്മദ് അഫ്സൽ എന്നിവരാണ് പിടിയിലായത്. പ്രയാഗ്രാജിലെ അടർസുയ്യ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ജാമിയ ഹബീബിയ മദ്രസയിലാണ് സംഭവം.പോലീസ് പരിശോധിക്കാനെത്തുമ്പോഴും ഇവിടെ കള്ളനോട്ട് അച്ചടി നടക്കുന്നുണ്ടായിരുന്നു.100 രൂപയുടെ 1,300 കള്ളനോട്ടുകൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വ്യാജ നോട്ടുകൾ വിതരണം ചെയ്യുന്നതായി തഫ്സീറുൽ വെളിപ്പെടുത്തി .
ഏകദേശംഅഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടുകൾ ഇവർ അച്ചടിച്ച് വിതരണം ചെയ്തുവെന്നാണ് കണക്കാക്കുന്നത് . വ്യാജ കറൻസിക്ക് പുറമെ പ്രിൻ്ററുകൾ, സ്കാനറുകൾ, കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, അവ നിർമ്മിക്കാനാവശ്യമായ പ്രത്യേക പേപ്പർ എന്നിവയും മദ്രസയുടെ
പരിസരത്ത് നിന്ന് പോലീസ് പിടിച്ചെടുത്തു.കഴിഞ്ഞ 4 മാസമായി മദ്രസയിൽ ഈ വ്യാജ കറൻസി അച്ചടി നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.