ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ MSC യുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ഇന്ന് വിഴിഞ്ഞത്ത് എത്തും. MSC ഡെയ്‌ല എന്ന മദര്‍ഷിപ്പാാണ് ഇന്ന് വൈകുന്നേരം തുറമുഖത്ത് നങ്കൂരമിടുന്നത്. ഇതുവരെ വിഴിഞ്ഞത്ത് എത്തിയ കപ്പലുകളില്‍ ഏറ്റവും വലുതാണ് MSC ഡെയ്‌ല. കപ്പലില്‍ നിന്ന് 1500 ഓളം കണ്ടെയ്‌നറുകള്‍ തുറമുഖത്ത് ഇറക്കും.
ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ മുംബൈയിലെ നാവ ഷേവ തുറമുഖം വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്. 13,988 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന് 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയും ഉണ്ട്. വൈകിട്ട് അഞ്ചോടെ കപ്പല്‍ വിഴിഞ്ഞത്ത് എത്തുമെന്ന് തുറമുഖ അധികൃതര്‍ അറിയിച്ചു.