അമേരിക്കന്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസിനെതിരെ വീണ്ടും ലൈംഗിക ചുവയുള്ള പരാമര്‍ശവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡോണാള്‍ഡ് ട്രംപ്. കമല ഹാരിസിന്റെയും മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും ഡെമോക്രാറ്റിക് നേതാവുമായ ഹില്ലരി ക്ലിന്റനെയും ലൈംഗികമായി അധിക്ഷേപിക്കുന്ന പോസ്റ്റാണ് പങ്കുവെച്ചത്. ഇരുവരും തങ്ങളുടെ രാഷ്ട്രീയ ജീവിതത്തില്‍ ലൈംഗികതാല്പര്യങ്ങള്ക്ക് വഴങ്ങിയെന്നായിരുന്നു പോസ്റ്റിലെ പരാമര്‍ശം. ട്രംപിന്റെ പരാമർശത്തിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്.