Skip to content

  • Home
  • About
  • About Trivandrum
  • Contact

വാഹനാപകടത്തിൽ 9 വയസുകാരി അബോധാവസ്ഥയിലായിട്ട് ആറുമാസം

Editor, August 30, 2024August 30, 2024

വടകരയില്‍ വാഹനമിടിച്ച് 9 വയസുകാരി അബോധാവസ്ഥയിലായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.. ആറുമാസം മുമ്പാണ് അപകടം. അതിന് ശേഷം കുട്ടി കോമ അവസ്ഥയിലായിരുന്നു. അപകടമുണ്ടാക്കിയ കാർ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ വടകര റൂറൽ എസ്പിക്ക് നിർദേശം നൽകി. കേസ് അടുത്തമാസം 27 ന് കമ്മീഷൻ പരിഗണിക്കും.

allianz-education-kottarakkara

കാറിനെക്കുറിച്ച് പരമാവധി വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം ശേഖരിക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. നേരത്തെ ശേഖരിച്ച പഴയ സിസി ടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കും. വിട്ടു പോയ സിസിടിവി കാമറകൾ ഉണ്ടെങ്കിൽ വിശദമായി പരിശോധിക്കുമെന്ന് റൂറൽ എസ്പി അറിയിച്ചു. ഇടറോഡുകളിലെയും മറ്റും സിസി ടിവികളും പരിശോധിക്കും. ഇതുവരെ ഒരു കാറിന്റെ അവ്യക്തമായ ദൃശ്യം മാത്രമാണ് പൊലീസിന്റെ പക്കൽ ഉള്ളത്.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes