നഗരങ്ങളിൽ 2 സെന്റ് വരെയുള്ള ഭൂമിയിൽ നിർമിക്കുന്ന ചെറിയ വീടുകൾക്ക് വഴിയുടെ അതിർത്തിയിൽ നിന്നു വിടേണ്ട ഭൂമിയുടെ അളവ് ഒരു മീറ്ററായി കുറയ്ക്കും.
3 മീറ്റർ വരെ വീതിയുള്ള ഇടറോഡുകളുടെ അരികിലുള്ള ഭൂമിയിലാണു പുതിയ ഇളവ് ബാധകമാകുക.
കോർപറേഷൻ/ മുനിസിപ്പൽ അതിർത്തിക്കുള്ളിൽ 2 സെന്റ് വരെയുള്ള ഭൂമിയിൽ നിർമിക്കു ന്ന 100 ചതുരശ്ര മീറ്റർ വരെയു ള്ള വീടുകൾക്കാണ് ഇളവു നൽകുക. താമസത്തിനു മറ്റു ഭൂമിയില്ലാത്ത കുടുംബങ്ങൾക്കാണു നിബന്ധനകൾക്ക് വിധേയമായി പുതിയ ഇളവ് ലഭിക്കുക.