കൊച്ചി: ഗ്രീക്ക് ക്ലബ് ഒഎഫ്ഐ ക്രെറ്റെയുടെ താരമായിരുന്ന മുപ്പതുകാരൻ ജെസൂസ് ഹിമെനെയാണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടത്. ഇതോടെ, പുതിയ സീസണിൽ ക്വാമി പെപ്ര-നോഹ സദൂയി സഖ്യത്തിനൊപ്പം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങൾ നയിക്കാൻ ഹിമെനെയുമുണ്ടാകും
ഈസ്റ്റ‌് ബംഗാൾ എഫ്‌സിയിലേക്കു പോയ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്ററാക്കോസിനു പകരക്കാരനായാണ് സ്‌പാനിഷ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. സെപ്റ്റംബർ 15ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം.