കായംകുളം പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മാവേലി സ്റ്റോർ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് രാജിവച്ചത്.
പ്രാഥമിക അംഗത്വം ഉൾപ്പെടെ രാജിവയ്ക്കുന്നതായി കാട്ടി 12 അംഗങ്ങൾ ഒപ്പിട്ട കത്ത് സംസ്ഥാന സെക്രട്ടറിക്ക് അയച്ചു.
കഴിഞ്ഞ ദിവസം ചേർന്ന കമ്മിറ്റി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയവരാണ് രാജിവച്ചത്.
പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെയാണ് രാജി.
ലോക്കൽ,ഏരിയ,ജില്ലാ നേതൃത്വങ്ങൾക്കെതിരെ കടുത്ത വിമർശനവും രാജിവച്ചവർ ഉന്നയിച്ചിട്ടുണ്ട്.